സ്കൂൾതല കലോൽത്സവം 2015-16 നവംബർ 5, 6 തീയതികളിൽ.........

WISH ALL OF YOU A VERY HAPPY ONAM.............

Thursday 17 March 2016

16- 3 - 16ന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ ജി.വി.എച്ച് എസ് എസ് ഇരിയണ്ണിയിൽ നിന്നും മാർച്ച് 31ന് വിരമിക്കുന്ന ശ്രീ . വി.ടി കുഞ്ഞിരാമൻ മാസ്റ്റർക്ക് പി ടി.എ.സ്നേഹോപഹാരം നലകി ആദരിച്ചു.


ബോധവൽകരണ ക്ലാസ്: മാർച്ച് 16ന്ന് 3 മണിക്ക് സ്കൂ ളിലെ മുഴുവൻ രക്ഷിതാക്കളയും പങ്കെടിപ്പിച്ചു കൊണ്ട് നൂതന വിദ്യാഭ്യാസ രീതികളെ കുറിച്ച് വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ് നടത്തി . ബി.ആർ.സി.ട്രെയിനർ തുഷാരടീച്ചർ ക്ലാസ് നയിച്ചു, പ്രധാന അധ്യാപിക ശ്യാമള , മറ്റ് അധ്യാപകർ ,പി ,ടി, എ അംഗങ്ങൾ പങ്കെടുത്തു.


വാർഷിക അവലോകന യോഗവും അഞ്ചാം ക്ലാസിലെ കുട്ടികളുടെ യാത്രയയപ്പും ഹൈസ്കൂൾ പ്രിൻസിപാൾ ശ്രീ.വി.ടി.കഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. 20 l 6: മാർച്ച് 16ന്ന് 2 മണിക്ക് നടന്ന ചടങ്ങിൽ പി.ടി, എ പ്രസിഡണ്ട് രവീന്ദ്രൻ അധ്യക്ഷം വഹിച്ചു.ശ്യാമള ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർമാരായ സുരേന്ദ്രൻ, പ്രഭാകരൻ മറ്റ് പി.ടി. എമെമ്പർമാരും സംസാരിച്ചു. യോഗത്തിൽ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് പി.ടി.എ. പായസവിതരണവും നടത്തി.


Wednesday 16 March 2016

അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും മികച്ച അധ്യാപകനുമായ ശ്രീ അക്ബർ കക്കട്ടി ലിന് ആദരാഞ്ജലിയർപ്പിച്ച് സ്കൂളിൽ അനുശോചന പരിപാടി സംഘടിപ്പിച്ചു.


വർണോത്സവം: 16, 12.15ന്പ്രശസ്ത ചിത്രകലാ ധ്യാപകനും സിനിമാ സംവിധായകനുമായ ശ്രീ ജ്യോതി ചന്ദ്രൻ മസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചനാ ക്ലാസ്സും ചിത്ര പ്രദർശനവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.


അനുസ്മരണം: 13.2 .16ന് അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ശ്രീ ഒ ൻ വി കുറുപ്പിനെ ആദരിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു, 15. 2.16 ന് ജി.വി.എച്ച് എസ്.ഇരിയണ്ണി മലയാളം അധ്യാപിക ശ്രീമതി. ബിന്ദു - കെ.അനുസ്മര പ്രഭാഷണം നടത്തി.


2016 ഫെബ്വരി 3ന് പഞ്ചായത്ത്തല മികവുത്സവവും ഇംഗ്ലീഷ് ഡ്രാമാ ഫെസ്റ്റും സ്കൂളിൽ സംഘടിപ്പിച്ചു. മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഖാലീദ് ബെള്ളിപ്പാടി അവർകൾ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും അവരുടെ വിവിധ മികവുകൾ അവതരിപ്പിച്ചു, English സ്കിറ്റിൽ നമ്മുടെ സ്കൂൾ ഒന്നാമതായി,


Nov 30 Dec 1, 2, 3, 4, തിയ്യതികളിൽ നടന്ന കാസറഗോഡ്ഉപജില്ലാ കലോത്സവത്തിൽ ദേവിക വി.എസ് നാലാം ക്ലാസ് ; ( പദ്യം ചെല്ലൽ; നാടോടി നൃത്തം)ആദിത്ത് ചന്ദ്രൻ (കടംകഥ), അഭിമന്യു കെ,, (കഥാ രചന യു.പി,)ആകാശ് ( പദ്യം ചെയ്യൽ യു.പി) എന്നിവർ മികച്ച നേട്ടങ്ങൾ കൈവരിച്ചു.


Friday 30 October 2015



സ്കൂൾ  കലോത്സവം 2015 
വിവിധ കലാ മത്സരങ്ങളോടെ സ്കൂൾ തല കലോത്സവം നവംബർ 5, 6  തീയ്യതികളിൽ സ്കൂളിൽ വെച്ച് നട ന്നു. സമാപന പരിപാടിയിൽ  ഉദുമ MLA  ശ്രീ കെ വി കുഞ്ഞിരാമൻ സമ്മാന ദാനം നിർവഹിച്ചു.
എൻഡോവ്മെൻറ്  വിതരണം 
മുൻ സ്കൂൾ മാനേജർ ശ്രീ കാമലോൻ കുഞ്ഞിക്കണ്ണൻ നായരുടെ സ്മരണക്കായ് ഏർപ്പെടുത്തിയ പ്രഥമ എൻഡോവ്മെൻറ്  വിതരണം ശ്രീ കെ കുഞ്ഞിരാമൻ MLA അവർകൾ 06-11-2015 ന് നിർവഹിക്കും.


സാക്ഷരം സ്പെഷൽ ക്ലാസ്സ് 
എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേകം ക്ലാസുകൾ ഒക്ടോബർ മാസം മുതൽ എല്ലാ ക്ലാസ്സുകളിലും നടന്ന് വരുന്നു. 

അനുമോദനങ്ങൾ

ജോതിക & നിവേദ്യ (ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം മൂന്നാം സ്ഥാനം )
ജ്യോതിക (KPSTU സ്വദേശ് ക്വിസ് ഒന്നാം സ്ഥാനം)
ഹരിശ്രീ കൃഷ്ണ (KPSTU സ്വദേശ് ക്വിസ് രണ്ടാം  സ്ഥാനം)
ജ്യോതിക (GSTU ഗാന്ധി ക്വിസ് രണ്ടാം സ്ഥാനം)
ഹരിശ്രീ കൃഷ്ണ  (GSTU ഗാന്ധി ക്വിസ് മൂന്നാം സ്ഥാനം)
ജ്യോതിക (സബ് ജില്ലാ സയൻസ് ക്വിസ് മൂന്നാം സ്ഥാനം )
ജ്യോതിക & ദേവിക (സബ് ജില്ലാസോഷ്യൽ ക്വിസ് രണ്ടാം സ്ഥാനം)




സ്കൂൾ കായിക മേള 2015 
സ്കൂൾ തല കായിക മത്സരം 2015-16 വിവധ മത്സരങ്ങളോടെ സംഘടിപ്പിച്ചു. 







ഒക്ടോബർ 16 സ്കൂൾ സയൻസ് ക്ലബ് ഉദ്ഘാടനം
ശ്രീ ഗംഗാധരൻ മാസ്റ്റർ (എ യു പി എസ് ബോവിക്കാനം)  വിവിധ ശാസ്ത്ര പരീക്ഷണങ്ങളും മാജിക്കുകളും  അവതരിപ്പിച്ചു കൊണ്ട് ശാസ്ത്ര ക്ലബിൻറെ ഉദ്ഘാടനം നിർവഹിച്ചു. 



ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം 
സ്കൂളിൽ കുട്ടികളും അധ്യാപകരും കൈകഴുകൽ ദിനം കൈ കഴുകി പ്രതിജ്ഞ എടുത്ത് ആചരിച്ചു. 



രിച്ചു.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം 
സ്കൂളും പരിസരവും പി ടി എയും കുട്ടികളും ചേർന്ന് ശുചീകരിച്ചു.  ഗാന്ധിജിയെ കുറിച്ച് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.  


ഒക്ടോബർ 1 വയോജന ദിനം 

ഇരിയണ്ണിയിലെ മുതിർന്ന  പൗര ശ്രീമതി ലക്ഷ്മി അമ്മയെ കുട്ടികളും പി ടി എയും ചേർന്ന് ആദരിച്ചു.  

Saturday 22 August 2015

ഓണാഘോഷം 2015 

പൂക്കളമൊരുക്കൽ,ഓണസദ്യ,കസേരകളി,മഞ്ചാടിപെറുക്കൽ,കമ്പവലി  തുടങ്ങിയവയോടെ ആഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ശ്രീ.ബി.എം.പ്രദീപ്‌,വാർഡു മെമ്പർ ശ്രീമതി.പ്രേമാവതി.വി തുടങ്ങിയവർ പങ്കെടുത്തു.








Wednesday 19 August 2015

2015 ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ്‌ മെമ്പർ പതാക ഉയർത്തി, തുടർന്ന് ഘോഷയാത്ര, ദേശഭക്തി ഗാനാലാപനം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു.








പഞ്ചായത്ത് തല യുറീക്ക വിജ്ഞാനോത്സവ വിജയിക്ക് സർട്ടിഫിക്കറ്റ് നൽകുന്നു..


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സബ് ജില്ല തല ക്വിസ് വിജയികൾക്ക് ട്രോഫി നൽകുന്നു.



ജി.എൽ.പി. സ്കൂൾ ഇരിയണ്ണി പി.ടി.എ. ജനറൽ ബോഡി യോഗം 2015 മുളിയാർ പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രേമാവതി ഉദ്ഘാടനം ചെയ്തു.